വിവേകാനന്ദയിലൂടെ ശബരിമല യാത്രയ്ക്കായി എടുക്കേണ്ട മുന്നൊരുക്കങ്ങൾ

വിവേകാനന്ദയിലൂടെ ശബരിമല യാത്രയ്ക്കായി എടുക്കേണ്ട മുന്നൊരുക്കങ്ങൾ

VIVEKANANDA coaches at Malliyoor Sri Mahaganapathy Temple

സ്വാമി ശരണം..സ്വാമിയേ..ശരണമയ്യപ്പ..

വിവേകാനന്ദയിലൂടെ ശബരിമല യാത്രയ്ക്കായി എടുക്കേണ്ട മുന്നൊരുക്കങ്ങൾ താഴെ ചേർക്കുന്നു..

(3 days) മൂന്ന് ദിവസ (ഗുരുവായൂരും, സന്നിധാനത്തും താമസിച്ചുകൊണ്ടുള്ള) തീർത്ഥയാത്രയായി ശബരിമല ദർശനത്തിനു ഒരുങ്ങുമ്പോൾ കൊണ്ടുപോകേണ്ടവ:

  1. വെർച്യുൽ ക്യൂ സംവിധാനം ബുക്ക് ചെയ്യുമ്പോൾ രെജിസ്ട്രേഷനു നൽകിയ തിരിച്ചറിയൽ കാർഡ് ഒറിജിനൽ
  2. വെർച്യുൽ ക്യൂ ടിക്കറ്റ് കോപ്പി
  3. സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവർ ആ മരുന്നുകൾ കൈവശം കരുതുക
  4. രണ്ടു തോർത്ത് മുണ്ട്
  5. ഫ്രഷ് അപ്പ് ചെയ്യുവാനായി ബ്രഷ് പേസ്റ്റ് മറ്റു ടോയ്ലറ്റിറീസ്
  6. രണ്ടു ജോഡി വസ്ത്രങ്ങൾ
  7. സന്നിധാനത്ത് പ്ലാസ്റ്റിക് ബോട്ടിലുകൾ നിരോധിത വസ്തു ആണ്. ആയതിനാൽ കുടിവെള്ളം ശേഖരിക്കുവാൻ നിലവാരമുള്ള കുടിവെള്ളക്കുപ്പി കൈവശം വെയ്ക്കുക
  8. കന്നി സ്വാമിമാർ നെയ്ത്തേങ്ങ കൂടാതെ ആറു തേങ്ങയോളം കരുതി വെയ്ക്കുക
  9. മുതിർന്ന (കന്നി സ്വാമിമാർ അല്ലാത്തവർ) നെയ്ത്തേങ്ങ കൂടാതെ നാല് തേങ്ങയോളം കരുതി വെയ്ക്കുക
  10. യാത്രാവേളയിലെ ചിലവുകൾക്കായി ആവിശ്യത്തിന് ക്യാഷ് കയ്യിൽ കരുതുക. ചിലയിടങ്ങളിൽ എടിഎം ലഭ്യതകുറവാണ്അ
  11. ഭിഷേകം ചെയ്ത നെയ്‌ പ്രസാദം വാങ്ങിക്കുവാൻ ചെറിയ ബോട്ടിലുകൾ കരുതുക

(DIRECT – Night service) രണ്ടു ദിവസ (രാത്രി യാത്രാ) തീർത്ഥയാത്രയായി ശബരിമല ദർശനത്തിനു ഒരുങ്ങുമ്പോൾ കൊണ്ടുപോകേണ്ടവ:

  1. വെർച്യുൽ ക്യൂ സംവിധാനം ബുക്ക് ചെയ്യുമ്പോൾ രെജിസ്ട്രേഷനു നൽകിയ തിരിച്ചറിയൽ കാർഡ് ഒറിജിനൽ
  2. വെർച്യുൽ ക്യൂ ടിക്കറ്റ് കോപ്പി
  3. സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവർ ആ മരുന്നുകൾ കൈവശം കരുതുക
  4. രണ്ടു തോർത്ത് മുണ്ട്
  5. ഫ്രഷ് അപ്പ് ചെയ്യുവാനായി ബ്രഷ് പേസ്റ്റ് മറ്റു ടോയ്ലറ്റിറീസ്
  6. ഒരു ജോഡി വസ്ത്രങ്ങൾ
  7. സന്നിധാനത്ത് പ്ലാസ്റ്റിക് ബോട്ടിലുകൾ നിരോധിത വസ്തു ആണ്. ആയതിനാൽ കുടിവെള്ളം ശേഖരിക്കുവാൻ നിലവാരമുള്ള കുടിവെള്ളക്കുപ്പി കൈവശം വെയ്ക്കുക
  8. കന്നി സ്വാമിമാർ നെയ്ത്തേങ്ങ കൂടാതെ അഞ്ച് തേങ്ങയോളം കരുതി വെയ്ക്കുക
  9. മുതിർന്ന (കന്നി സ്വാമിമാർ അല്ലാത്തവർ) നെയ്ത്തേങ്ങ കൂടാതെ നാല് തേങ്ങയോളം കരുതി വെയ്ക്കുക
  10. യാത്രാവേളയിലെ ചിലവുകൾക്കായി ആവിശ്യത്തിന് ക്യാഷ് കയ്യിൽ കരുതുക. ചിലയിടങ്ങളിൽ എടിഎം ലഭ്യതകുറവാണ്അ
  11. ഭിഷേകം ചെയ്ത നെയ്‌ പ്രസാദം വാങ്ങിക്കുവാൻ ചെറിയ ബോട്ടിലുകൾ കരുതുക

ശബരിമല തീർത്ഥയാത്രയ്ക്ക് കൊണ്ടുപോകാൻ പാടില്ലാത്ത വസ്തുക്കൾ താഴെ ചേർക്കുന്നു:

  1. ശബരിമല പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. ആയതിനാൽ യാതൊരു കാരണവശാലും പ്ലാസ്റ്റിക് വസ്തുക്കൾ ഒഴുവാക്കുക, കൊണ്ടുപോകരുത്.
  2. ബീഡി, സിഗരറ്റ്, മദ്യം, മറ്റു ലഹരി പഥാർത്ഥങ്ങൾ നിരോധിതമാണ്
  3. അനാവശ്യ ലഗ്ഗ്യ്ജ് കൊണ്ടുവരാതിരിക്കുക.
  4. സ്വർണാഭരണങ്ങൾ, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുവരരുത്
  5. കൊടുവാൾ, കത്തി മറ്റു ആയുധങ്ങൾ കൊണ്ടുവരരുത്.
Join the discussion